Tuesday, December 1, 2009

മുല്ല പെരിയാര്‍ - To worry or not to worry, that is the question.

ഇന്നലെ രാവിലെ വരെ മുല്ല പെരിയാര്‍ പ്രശ്നം വലുതും, അതില്‍ ബ്ലോഗ്‌, നെറ്റ്, ഇ-മെയില്‍ എന്നിവ വെച്ച് എന്ത് ചെയാന്‍ പറ്റും, അത് മുഴുവന്‍ ചെയാന്‍ റെഡി ആയി, കച്ച കെട്ടി "സര്‍ ആരോമല്‍ നെറ്റ് ഉണ്ണി" ആയി ഇരിക്കുക ആയിരുന്നു.  അപ്പം ഒരു ചിന്താ, നമ്മള്‍ ഈ സൈബര്‍ വാറും ആയി അങ്ങോട്ട്‌ ചെന്നാല്‍ അവര്‍ ഇങ്ങനെ നമ്മളെ defend ചെയ്യും, അതിനെ നമ്മള്‍ ഇങ്ങനെ നേരിടും എന്ന്.

കുറച്ച് നെറ്റ് തപ്പല്‍, വൈറ്റ് ഹാറ്റ്‌ തിങ്കിംഗ് എല്ലാം കൂടി, ഒരു വിധം എല്ലാ മലയാളികളുടെയും തല്ലു കിട്ടാന്‍ ഉളത് ഒപ്പിച്ചു.  എന്നാ പിന്നെ അദര്‍ സൈഡ് ഓഫ് മുല്ല ദി പെരിയാര്‍ നോക്കുവല്ലേ  ?

ഫസ്റ്റ്, ഒരു ഡാം പൊട്ടന്‍ ഉള്ള possible reasons :
1. ഡിസൈന്‍ തകരാര്‍  - ഇവിടെ അത് ഇല്ലാ എന്ന് കരുതാം.  കാരണം 100 കൊല്ലം കഴിഞ്ഞും മൂപ്പര്‍ ജില് ജില് എന്ന് ഇരിയ്ക്കുന്നു.

2. Human error/ act - എന്ന് വെച്ചാല്‍, ഡാം operate ചെയുന്നവര്‍ വരുത്തുന്ന കൈ പിഴാ, പിന്നെ, ഏതെങ്കിലും ചുള്ളന്മാര്‍ വന്നു പടക്കം പൊട്ടിച്ചു കളിയ്ക്കുക ഇതെല്ലം ഇതില്‍ പെടും.
 
3. Poor maintenance - അറ്റകുറ്റ പണികള്‍ അലുഗുലുത്ത് ആയി നടത്തുക, നോകണ്ടത് നോകേണ്ട സമയത്ത് നോകാതിരിയ്ക്കുക etc എല്ലാം ഇതില്‍പെടുത്തുന്നു. 4. Natural disaster - ഭൂമി കുലുക്കം, പെരുംമഴാ/ വെറെ വെള്ളം (some river changed the direction and reached here, or water from another dam !! ) കാരണം വളരെ അധികം വെള്ളം ഡാമില്‍ കൂടുക,

ഇതില്‍ ഒന്ന് തൊട്ടു മൂന്നു വരെ ഉള്ള പോയിന്റ്‌ നമുക്ക് തല്‍കാലം സേഫ് എന്ന് കരുതി സൈഡില്‍ വെയ്കാം.

ഇനി, ഇവിടെ ഭൂമി കുലുക്കം ഉണ്ടാവാന്‍ ഉള്ള സാധിയതകള്‍ നോക്കാം

താഴെ കൊടുത്തിരിയ്ക്കുന്ന മാപ്പുകള്‍ നോക്കുക (ഫ്രം http://asc-india.org/menu/hazard.htm)
 
1. ഈ ഏരിയയില്‍ ഭൂമി കുലുക്കം ഉണ്ടാവാന്‍ ഉള്ള ചാന്‍സ് വളരെ കുറവ് ആണ്.

2. വലിയ ഡാമും മറ്റും ഉള്ളത് കൊണ്ട് ചെറിയ ചലനം ഉണ്ടാവാം, ബട്ട്‌ നോട് എ കുലുക്കം.

3. 6 or more than 6 രേഘപെടുതുന്ന ഒരു ഭൂമി കുലുക്കം വളരെ വളരെ റിമോട്ട് ആണ്.  ( പാലകാടും, ആലപുഴയും ആണ് ഇടുക്കിയെകാള്‍ ഭൂകമ്പം ഉണ്ടാവാന്‍ ചാന്‍സ് ഉള്ള സ്ഥലം !!!)

ഇനി, ലാസ്റ്റ് 200 years ആയി നടനിട്ടുള്ള ഭൂമി കുലുക്കത്തിന്റെ ഒരു മാപ്പ്.

ഇനി, നമുക്ക് ആ ഫോട്ടോസ് ഒന്നും കൂടെ നോക്കാം. (Post by Pachu)

1) അതില്‍ കാണുന്നത് Plaster പോയത് അല്ലെ ?  Plaster അല്ലല്ലോ ഡാമിന് ബലം കൊടുക്കുനത്.  പിന്നെ, നമ്മള്‍ വീടിനു തറ കേട്ടുനത് ഇത് പോലെ അല്ലെ ?

2) ആ ഫോട്ടോയില്‍ ഒരു കല്ല്‌ പോലും വീണു പോയതോ, മിസ്സിന്ഗോ കാണുനില്ല. ആ നിലയ്ക്ക്, ഡം വീക്ക്‌ ആണ് എന്ന് പറയ്യാന്‍ പറ്റുമോ ?

3) കാവേരി നദിയിലെ ഗ്രാന്റ് അണകെട്ട് BC 1st and 2nd century യില്‍ ഉണ്ടാകിയത് ആണ്.  ഇത് വരെ കൊഴാപ്പം ഇല്ല, അപ്പം, piratically,  നമ്മുടെ മുല്ല പെരിയാര്‍ പഴയത് ആണോ ?  ഇതിലും പ്രായം ഉള്ള എത്രയോ ഡാമുകള്‍ ഉണ്ട്.
 
ഡാം പൊട്ടിയാല്‍ :
പൊട്ടിയാല്‍, എന്തായാല്ലും നാശ നഷ്ടം ഉണ്ടാകും.  പക്ഷെ, നാം കുരുതനുതു പോലെ, 40 ലക്ഷം മരണം etc ഉണ്ടാകുമോ ?

1. ഈ  കാണുന്ന പടംസ് ഞാന്‍ ഗൂഗിള്‍ മാപില്‍ നിന്ന് എടുത്തത്‌ ആണ്.  ഗൂഗിള്‍ മാപില്‍ സൂം ചെയ്തു നോകുമ്പോള്‍, ഡാം പൊട്ടിയാല്‍, 100% വെള്ളം ഇടുക്കി ഡാമില്‍ എത്താന്‍ ചാന്‍സ് കാണുനില്ല.

2.  ഇടുക്കിയുടെ പ്രക്രതി നോക്കുമ്പോള്‍, കൊറേ വെള്ളം മലയിടുക്കിലും തങ്ങി നില്കൂലെ ? ഇത് ഇടുക്കി ഡാമില്‍ വന്നു ചേരുന്ന വെള്ളത്തിന്റെ അളവിനെ, കുറച്ച് കൂടെ കുറയ്ക്കും എന്ന്കരുതുന്നു. 

3. എത്തുന്ന വെള്ളം ഉള്‍കൊള്ളാന്‍ ഇടുക്കി ഡാം മതി എന്ന് തോന്നുന്നു. 

4.  വെള്ളം കിടക്കുന്ന ഏരിയ, ചുറ്റും ഉള്ള ഏരിയ - രണ്ടും ഒന്നും താരതമിയം ചെയ്തു നോക്കു.  Comparatively, കുറച്ച് വെള്ളം അല്ലെ ഉള്ളു (even after considering the depth of water too)?

I do care for even if there is only one life under threat.  But, what i am trying to do is, trying to get a realistic picture of what is happening.

Before we start a Cyber war, let us have all answers for most of the questions others might ask us.  What I feel is, contract for 999 years is rubbish, and going forward, water is going to be costly thing, and let us do all that can help the coming generations in Kerala.

ഡാം തനിയെ പോട്ടുനതിനെകാള്‍ ചാന്‍സ്, ആരെങ്ങിലം ബോംബ്‌ വെയ്ക്കുനതിനാ.  അപ്പോള്‍ നാം അങനെ ഒരു ഭീക്ഷണി നേരിടാന്‍ തെയാര്‍ ആണോ ?

നീരുവിന്റെ ബ്ലോഗില്‍ Namaskar ഇട്ടിരിയ്ക്കുന PDF കണ്ടോ ?  അതില്‍ പറയുന്ന മിക്ക ന്യായവും കറക്റ്റ് എന്ന് പറയാന്‍ പറ്റൂല - കാരണം, ബാകി സര്‍ക്കാര്‍ വെബ്‌ സൈറ്റ് തരുന്ന വിവരവും ഇതും തമ്മില്‍ ചെരുനില്ല.

What I think is, we should :

Get underwater pictures of Dam, and do an analysis on the health of the dam.  We need to know how good the dam is, as on today.

A joint team to review the health on daily basis, and have plans to divert the water when ever required.  And DO A DRILL, to make sure that our plans are real and working.

What ever I said above is 100% ammeter work – there are based on my reading and looking the Google Map of dam and area closely.

A system, which will connect both Idukki and Mullaperiyar – which will alert Idukki to be ready (like open the shutter and reduce the current water level etc), if something happens at Mullaperiyar.

I think a terror attack is more likely than a natural disaster – be prepared to face such challenges.
 
22 comments:

Ashly said...

What I think is :

Appu Adyakshari said...

ക്യാപ്റ്റൻ!
താങ്കൾ ഇവിടെ വിവരിച്ചിരിക്കുന്ന സാധ്യതകൾ എല്ലാം വായിച്ചു. നല്ല ചിന്തകൾ ആണ് എന്നാദ്യമേ പറയട്ടെ. എങ്കിലും ഈ ചിന്തകളിൽ, രണ്ടാം ഭാഗത്ത് ഒരു പോരായ്മ ഞാൻ കാണുന്നുണ്ട്. ഫിസിക്സിന്റെ ചില നിയമങ്ങൾ, ഫോഴ്സ്, പവർ, വെലോസിറ്റി, മൊമെന്റം , കൈനറ്റിക് ഫോഴ്സ്, തുടങ്ങിയ വസ്തുതകൾ ഇവിടെ പരാമർശിക്കപ്പെട്ട ചിന്തകളിൽ കണക്കിലെടുത്തിട്ടില്ല എന്നതാണ് അക്കാര്യം. ഒരല്പം വിശദമായി എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് പറയാൻ ശ്രമിക്കാം.

ഒരു ലിറ്റർ വെള്ളത്തിന്റെ ഭാരം ഒരു കിലോഗ്രാം ആണെന്നറിയാമല്ലോ? ഒരു ഘനമീറ്റർ ജലത്തിന് (ഒരു മീറ്റർ നീളം, ഒരുമീറ്റർ വീതി, ഒരു മീറ്റർ ഉയരം എന്നിങ്ങനെ അളവിലുള്ള ജലത്തിന്) ഒരു മെട്രിക് ടൺ ഭാരമുണ്ട്. അപ്പോൾ, മുല്ലപ്പെരിയാർ ജലസംഭരണി ഗൂഗിൾ മാപ്പിൽ എത്ര ചെറുതായി കാണപ്പെടുന്നുണ്ടെങ്കിലും അതിലുള്ള ജലത്തിന്റെ ആകെ ഭാരം ഒരു വലിയവലിയ സംഖ്യയാണ്.

ഇനി ഈ ജലം ചെറുതായി തുറന്നുവിടുന്നു എന്നിരിക്കട്ടെ. എളുപ്പം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറയാം. മുല്ലപ്പെരിയാർ ഡാമിന്റെ താഴെയറ്റം മുതൽ മുകളറ്റം വരെ ഈരണ്ടു മീറ്റർ അകലത്തിൽ ഓരോ ഓവു പൈപ്പുകൾ പിടിപ്പിക്കുന്നു എന്നിരിക്കട്ടെ. എല്ലാ പൈപ്പുകളും തുറക്കൂ. താഴെയറ്റത്തുള്ളതിൽ നിന്ന് പുറത്തേക്ക് പായുന്ന വെള്ളം ആയിരിക്കും ഏറ്റവും ദൂരത്തെത്തുക. കാരണം അതാണ് ഏറ്റവുമധികം അമർത്തപ്പെട്ട ജലം. മുകളിലേക്ക് പോകുന്തോറും ഈ ശക്തി കുറഞ്ഞുവരും.

Appu Adyakshari said...

അതേസമയം അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം, ഒരു ഘനയടി ജലം ഡാമിന്റെ ഉയരമായ 136 അടി യിൽ നിന്ന് താഴേക്ക് വീഴുമ്പോൾ അത് ഉൾക്കൊള്ളുന്ന ഫോഴ്സ് ആണ്. ഒരു ടൺ ഭാരമുള്ള ഒരു ജലഗോളം 136 അടിയിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ അതുണ്ടാക്കിവയ്ക്കുന്ന ഇമ്പാക്റ്റ്, ഉയരം, ഭാരം, ഭൂഗുരുത്വാകർഷണം ഇവയെ എല്ലാം ആശ്രയിച്ചിരിക്കുന്ന വലിയൊരു ബലമായി മാറും എന്നതാണ്. ഡാമിന്റെ ഏറ്റവും അടിയിൽ നിന്ന് പുറത്തേക്ക് പായുന്ന വെള്ളം ഈ ഭാരത്തോടൊപ്പം, അതിനു മുകളിൽ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ അമർത്തൽ കൂടി ഉൾക്കൊള്ളുന്നു എന്നതും വിസ്മരിക്കരുത്. അപ്പോൾ ഒരു ഡാം മുഴുവനും കൂടി പൊട്ടിയാലോ!!

ചുരുക്കത്തിൽ ഒരു ഡാം തുറന്ന് വെള്ളം താഴേക്ക് ഒഴിക്കിവിട്ട് അത് ഇടുക്കി ഡാമിൽ എത്തുന്നതും, മേൽ‌പ്പറഞ്ഞ രീതിയിൽ നമ്മുടെ ഭാവനയ്ക്കും വളരെ അപ്പുറത്തുനിൽക്കുന്ന ശക്തിയോടെ പാഞ്ഞെത്തുന്ന ഒരു ‘വലിയ സുനാമി വേവ്’ ഇടുക്കിയിൽ എത്തുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു പക്ഷേ അങ്ങനെ യൊരു ഫോഴ്സ് ഇടുക്കി അണക്കെട്ട് എങ്ങനെ താങ്ങും എന്ന് അതിന്റെ ഡിസൈനർ മാർ കണക്കുകൂട്ടിയിട്ടും ഉണ്ടാവില്ല. ഇനി ഇടുക്കി അണക്കെട്ട് താങ്ങുന്നു എന്നു തന്നെയിരിക്കട്ടെ. എന്നാൽ പോലും, ഇടുക്കിയുടെ സംഭരണശേഷിയിലും അധികമാകുന്ന ജലം, യാതൊരു നിയന്ത്രണവുമില്ലാതെ ഇടുക്കി ഡാം കവിഞ്ഞ് ഒഴുകുന്ന നിലയിലെത്തിച്ചേക്കാം, അല്ലേ?
ആ ജലപ്രവാഹം പോലും വലിയൊരു പ്രളയത്തിൽ എത്തും എന്നതിൽ സംശയമില്ല.

Appu Adyakshari said...

ഇനി പോസ്റ്റിൽ ആദ്യം പറഞ്ഞ കാര്യങ്ങൾ. ഭൂഗുരുത്വ അണക്കെട്ടുകൾ മറിഞ്ഞുപോകാതെ നിൽക്കുന്നത് അവയുടെ ആകെ ഭാരം അത് ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ തള്ളൽ ബലത്തെക്കാളും അധികമായതിനാലാണ്. ഇത് എങ്ങനെയാണു കണക്കാക്കുന്നതെന്നറിയാൻ ഏതെങ്കിലും സിവിൽ എഞ്ചിനീയർമാർ ഇവിടെ വിശദീകരിച്ചു തരേണ്ടിവരും. ക്യാപറ്റൻ പറഞ്ഞതുപോലെ തേപ്പു പോയതാണ് ചിത്രത്തിൽ കാണുന്നത്. അത് ഒരു വിള്ളലോ, ആ വിള്ളലിൽ കൂടി ജലം തുടർച്ചയായി പ്രവഹിച്ച് എറോഷനോ സംഭവിക്കുനുണ്ടെങ്കിൽ മറുവശത്ത് അതിന്റെ പ്രതിഫലനം കാണുമായിരുന്നില്ലേ? അതോ ഇപ്രകാരം അകത്തേക്ക് കടക്കുന്ന ജലം മറ്റെവിടെയെങ്കിലും കൂടിയായിരിക്കുമോ കടന്നുപോകുന്നത്? ഭൂഗുരുത്വ അണക്കെട്ടുകളുടെ ബെയ്സ് വളരെ വീതിയുള്ളതാണെന്ന് വായിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു..

Appu Adyakshari said...

ട്രാക്കിംഗ്

Ashly said...

Thanks Appuvetta. let us have a brain storm session, before we draft something for the whole world.

Let us be really prepared.

Ashly said...

അപ്പുവേട്ടാ,

ശരിയാണ്, നമ്മള്‍ ഗൂഗിള്‍ മാപ്പില്‍ നോക്കുമ്പോള്‍, ഒരു കൈകുടന്ന പോലെ കാണുന്ന വെള്ളം, ഭൂമിയില്‍ പെട്ടന്ന് തുറന്നു വിട്ടാല്‍, അത് പ്രളയം തന്നെ. നോ ഡൌട്ട്.

പക്ഷെ, മാപ്പില്‍ കണ്ട പോലെ, മലയുടെ ഇടയില്ലൂടെ വളഞ്ഞു പുളഞ്ഞു വരുമ്പോള്‍ ഫോര്‍സ് കുറയൂലെ ? തന്നെയും അല്ലാ, ഞാന്‍ മാപ്പില്‍ കണ്ട പ്രകാരം, കുറെ വെള്ളം തെക്ക് ദിശയില്‍ പോകും.

പിന്നെ, ഭിത്തിയിലെ തേപ്പ് : ഞാന്‍ Mysore KRS ഡാമില്‍ വെള്ളം ഇപ്പുറത്തെ സൈഡില്‍ കുറേശെ കിനിജു വരുനത്‌ കണ്ടിട്ടുണ്ട്. ചോദിച്ചപ്പോള്‍, അത് സാധാരണം എന്നാണ് അറിയാന്‍ പറ്റിയത്.

എന്തായാലും, നമ്മള്‍ ആരും ഈ കാരിയതില്‍ experts അല്ല, പക്ഷെ maximum ആങ്ങിളില്‍ നിന്ന് ഇത് നോക്കികണ്ടു പഠിയ്ക്കാം, കൂടെ ആര്കെങ്ങിലും സിവില്‍ Engg ഉള്ളവരെ കണ്ടു ഇത് discuss ചെയാന്‍ പറ്റിയാല്‍നന്നായിരിക്കും.

അനില്‍@ബ്ലൊഗ് said...

ക്യാപ്റ്റാ,
എല്ലാ വശവും ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്,
ചര്‍ച്ചകള്‍ വരട്ടെ.

ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയാണ് ഇവിടം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. കൂടുതല്‍ തപ്പാം.

ഈ ഡാം കല്ലും ചുണ്ണാമ്പും സുര്‍ക്കയും വച്ച് ഉണ്ടാക്കിയിരിക്കുന്ന ഒന്നാണ്. കാലക്രമത്തില്‍ അലിഞ്ഞു പോകുന്ന മെറ്റീരിയത്സ് എന്ന് കരുതാം.അതിന് പ്ലാസ്റ്ററിങിന്റ്റെ പ്രൊട്ടക്ഷന്‍ ആവശ്യമാണ്.

കല്ലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം അപകടകാരിയാ‍വാന്‍ സാദ്ധ്യത ഉണ്ട്. പ്രഷറിന്റെ കാര്യം അപ്പുമാഷ് പറഞ്ഞല്ലോ, ചെറിയ ലീക്ക് പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.

മുല്ലപ്പെരിയാറ്റിലെ വെള്ളം മുഴുവനായി ഹോള്‍ഡ് ചെയ്യാന്‍ ഇടുക്കി ഡാമിന് കപ്പാസിറ്റി ഇല്ല (റഫറന്‍സ് തപ്പിക്കൊണ്ടിരിക്കുന്നു). അതിനെക്കാളുപരി പൊടുന്നനെയുള്ള കുത്തൊഴുക്കില്‍ ഇടുക്കി ഡാമിനടക്കം പരിക്ക് പറ്റാം. മൂലത്തറ ഡാമില്‍ സംഭവിച്ചതതാണ്.

ഡാം ബലക്കുറവുള്ളതാണ്, പൊട്ടുന്നകാര്യം തത്കാലം മാറ്റി വച്ചാലും ബലവത്തായ മറ്റൊരു ഡാം നിര്‍മ്മിക്കുന്നതില്‍ തമിഴ്നാട് എന്തിന് എതിര്‍ക്കണം? പുതിയ ഡാം കെട്ടിയാലും അവര്‍ക്കു കിട്ടുന്ന വെള്ളത്തിന് കുറവൊന്നും വരില്ല, പിന്നെന്തിന് അനാവശ്യമായ എതിര്‍പ്പ്?

Appu Adyakshari said...

അതെ അനിൽ മാഷേ, തമിഴ്നാടിനു വെള്ളം കൊടുക്കണം എന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാകാൻ വഴിയില്ല. കാരണം കേരളത്തിനുള്ള ഭക്ഷണത്തിൽ ഏറിയ പങ്കും അവിടെനിന്നാണു വരുന്നത്. പക്ഷേ, ആ വെള്ളം കൊടുക്കൽ പുതിയൊരു ഡാം കെട്ടി അതുവഴിയായാലെന്താണു കുഴപ്പം?

Ashly said...

Comments gone !!!! adding them from the mail

Ashly said...

Appu :
ക്യാപ്റ്റൻ!
താങ്കൾ ഇവിടെ വിവരിച്ചിരിക്കുന്ന സാധ്യതകൾ എല്ലാം വായിച്ചു. നല്ല ചിന്തകൾ ആണ് എന്നാദ്യമേ പറയട്ടെ. എങ്കിലും ഈ ചിന്തകളിൽ, രണ്ടാം ഭാഗത്ത് ഒരു പോരായ്മ ഞാൻ കാണുന്നുണ്ട്. ഫിസിക്സിന്റെ ചില നിയമങ്ങൾ, ഫോഴ്സ്, പവർ, വെലോസിറ്റി, മൊമെന്റം , കൈനറ്റിക് ഫോഴ്സ്, തുടങ്ങിയ വസ്തുതകൾ ഇവിടെ പരാമർശിക്കപ്പെട്ട ചിന്തകളിൽ കണക്കിലെടുത്തിട്ടില്ല എന്നതാണ് അക്കാര്യം. ഒരല്പം വിശദമായി എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് പറയാൻ ശ്രമിക്കാം.

ഒരു ലിറ്റർ വെള്ളത്തിന്റെ ഭാരം ഒരു കിലോഗ്രാം ആണെന്നറിയാമല്ലോ? ഒരു ഘനമീറ്റർ ജലത്തിന് (ഒരു മീറ്റർ നീളം, ഒരുമീറ്റർ വീതി, ഒരു മീറ്റർ ഉയരം എന്നിങ്ങനെ അളവിലുള്ള ജലത്തിന്) ഒരു മെട്രിക് ടൺ ഭാരമുണ്ട്. അപ്പോൾ, മുല്ലപ്പെരിയാർ ജലസംഭരണി ഗൂഗിൾ മാപ്പിൽ എത്ര ചെറുതായി കാണപ്പെടുന്നുണ്ടെങ്കിലും അതിലുള്ള ജലത്തിന്റെ ആകെ ഭാരം ഒരു വലിയവലിയ സംഖ്യയാണ്.

ഇനി ഈ ജലം ചെറുതായി തുറന്നുവിടുന്നു എന്നിരിക്കട്ടെ. എളുപ്പം മനസ്സിലാക്കാനായി ഒരു ഉദാഹരണം പറയാം. മുല്ലപ്പെരിയാർ ഡാമിന്റെ താഴെയറ്റം മുതൽ മുകളറ്റം വരെ ഈരണ്ടു മീറ്റർ അകലത്തിൽ ഓരോ ഓവു പൈപ്പുകൾ പിടിപ്പിക്കുന്നു എന്നിരിക്കട്ടെ. എല്ലാ പൈപ്പുകളും തുറക്കൂ. താഴെയറ്റത്തുള്ളതിൽ നിന്ന് പുറത്തേക്ക് പായുന്ന വെള്ളം ആയിരിക്കും ഏറ്റവും ദൂരത്തെത്തുക. കാരണം അതാണ് ഏറ്റവുമധികം അമർത്തപ്പെട്ട ജലം. മുകളിലേക്ക് പോകുന്തോറും ഈ ശക്തി കുറഞ്ഞുവരും

Ashly said...

Appu Cont..
അതേസമയം അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം, ഒരു ഘനയടി ജലം ഡാമിന്റെ ഉയരമായ 136 അടി യിൽ നിന്ന് താഴേക്ക് വീഴുമ്പോൾ അത് ഉൾക്കൊള്ളുന്ന ഫോഴ്സ് ആണ്. ഒരു ടൺ ഭാരമുള്ള ഒരു ജലഗോളം 136 അടിയിൽ നിന്ന് താഴേക്ക് പതിക്കുമ്പോൾ അതുണ്ടാക്കിവയ്ക്കുന്ന ഇമ്പാക്റ്റ്, ഉയരം, ഭാരം, ഭൂഗുരുത്വാകർഷണം ഇവയെ എല്ലാം ആശ്രയിച്ചിരിക്കുന്ന വലിയൊരു ബലമായി മാറും എന്നതാണ്. ഡാമിന്റെ ഏറ്റവും അടിയിൽ നിന്ന് പുറത്തേക്ക് പായുന്ന വെള്ളം ഈ ഭാരത്തോടൊപ്പം, അതിനു മുകളിൽ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ അമർത്തൽ കൂടി ഉൾക്കൊള്ളുന്നു എന്നതും വിസ്മരിക്കരുത്. അപ്പോൾ ഒരു ഡാം മുഴുവനും കൂടി പൊട്ടിയാലോ!!

ചുരുക്കത്തിൽ ഒരു ഡാം തുറന്ന് വെള്ളം താഴേക്ക് ഒഴിക്കിവിട്ട് അത് ഇടുക്കി ഡാമിൽ എത്തുന്നതും, മേൽ‌പ്പറഞ്ഞ രീതിയിൽ നമ്മുടെ ഭാവനയ്ക്കും വളരെ അപ്പുറത്തുനിൽക്കുന്ന ശക്തിയോടെ പാഞ്ഞെത്തുന്ന ഒരു ‘വലിയ സുനാമി വേവ്’ ഇടുക്കിയിൽ എത്തുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു പക്ഷേ അങ്ങനെ യൊരു ഫോഴ്സ് ഇടുക്കി അണക്കെട്ട് എങ്ങനെ താങ്ങും എന്ന് അതിന്റെ ഡിസൈനർ മാർ കണക്കുകൂട്ടിയിട്ടും ഉണ്ടാവില്ല. ഇനി ഇടുക്കി അണക്കെട്ട് താങ്ങുന്നു എന്നു തന്നെയിരിക്കട്ടെ. എന്നാൽ പോലും, ഇടുക്കിയുടെ സംഭരണശേഷിയിലും അധികമാകുന്ന ജലം, യാതൊരു നിയന്ത്രണവുമില്ലാതെ ഇടുക്കി ഡാം കവിഞ്ഞ് ഒഴുകുന്ന നിലയിലെത്തിച്ചേക്കാം, അല്ലേ?
ആ ജലപ്രവാഹം പോലും വലിയൊരു പ്രളയത്തിൽ എത്തും എന്നതിൽ സംശയമില്ല

Ashly said...

Appu Cont: (again !!)
ഇനി പോസ്റ്റിൽ ആദ്യം പറഞ്ഞ കാര്യങ്ങൾ. ഭൂഗുരുത്വ അണക്കെട്ടുകൾ മറിഞ്ഞുപോകാതെ നിൽക്കുന്നത് അവയുടെ ആകെ ഭാരം അത് ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ തള്ളൽ ബലത്തെക്കാളും അധികമായതിനാലാണ്. ഇത് എങ്ങനെയാണു കണക്കാക്കുന്നതെന്നറിയാൻ ഏതെങ്കിലും സിവിൽ എഞ്ചിനീയർമാർ ഇവിടെ വിശദീകരിച്ചു തരേണ്ടിവരും. ക്യാപറ്റൻ പറഞ്ഞതുപോലെ തേപ്പു പോയതാണ് ചിത്രത്തിൽ കാണുന്നത്. അത് ഒരു വിള്ളലോ, ആ വിള്ളലിൽ കൂടി ജലം തുടർച്ചയായി പ്രവഹിച്ച് എറോഷനോ സംഭവിക്കുനുണ്ടെങ്കിൽ മറുവശത്ത് അതിന്റെ പ്രതിഫലനം കാണുമായിരുന്നില്ലേ? അതോ ഇപ്രകാരം അകത്തേക്ക് കടക്കുന്ന ജലം മറ്റെവിടെയെങ്കിലും കൂടിയായിരിക്കുമോ കടന്നുപോകുന്നത്? ഭൂഗുരുത്വ അണക്കെട്ടുകളുടെ ബെയ്സ് വളരെ വീതിയുള്ളതാണെന്ന് വായിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു

Ashly said...

Anil @ Blog :

ക്യാപ്റ്റാ,
എല്ലാ വശവും ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്,
ചര്‍ച്ചകള്‍ വരട്ടെ.

ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയാണ് ഇവിടം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. കൂടുതല്‍ തപ്പാം.

ഈ ഡാം കല്ലും ചുണ്ണാമ്പും സുര്‍ക്കയും വച്ച് ഉണ്ടാക്കിയിരിക്കുന്ന ഒന്നാണ്. കാലക്രമത്തില്‍ അലിഞ്ഞു പോകുന്ന മെറ്റീരിയത്സ് എന്ന് കരുതാം.അതിന് പ്ലാസ്റ്ററിങിന്റ്റെ പ്രൊട്ടക്ഷന്‍ ആവശ്യമാണ്.

കല്ലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം അപകടകാരിയാ‍വാന്‍ സാദ്ധ്യത ഉണ്ട്. പ്രഷറിന്റെ കാര്യം അപ്പുമാഷ് പറഞ്ഞല്ലോ, ചെറിയ ലീക്ക് പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.

മുല്ലപ്പെരിയാറ്റിലെ വെള്ളം മുഴുവനായി ഹോള്‍ഡ് ചെയ്യാന്‍ ഇടുക്കി ഡാമിന് കപ്പാസിറ്റി ഇല്ല (റഫറന്‍സ് തപ്പിക്കൊണ്ടിരിക്കുന്നു). അതിനെക്കാളുപരി പൊടുന്നനെയുള്ള കുത്തൊഴുക്കില്‍ ഇടുക്കി ഡാമിനടക്കം പരിക്ക് പറ്റാം. മൂലത്തറ ഡാമില്‍ സംഭവിച്ചതതാണ്.

ഡാം ബലക്കുറവുള്ളതാണ്, പൊട്ടുന്നകാര്യം തത്കാലം മാറ്റി വച്ചാലും ബലവത്തായ മറ്റൊരു ഡാം നിര്‍മ്മിക്കുന്നതില്‍ തമിഴ്നാട് എന്തിന് എതിര്‍ക്കണം? പുതിയ ഡാം കെട്ടിയാലും അവര്‍ക്കു കിട്ടുന്ന വെള്ളത്തിന് കുറവൊന്നും വരില്ല, പിന്നെന്തിന് അനാവശ്യമായ എതിര്‍പ്പ്?

Ashly said...

Appu : (ഇനി കോപ്പി പേസ്റ്റ് ചെയാന്‍, അപ്പുവേട്ടെന്‍ കാശു തരണം )

അതെ അനിൽ മാഷേ, തമിഴ്നാടിനു വെള്ളം കൊടുക്കണം എന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാകാൻ വഴിയില്ല. കാരണം കേരളത്തിനുള്ള ഭക്ഷണത്തിൽ ഏറിയ പങ്കും അവിടെനിന്നാണു വരുന്നത്. പക്ഷേ, ആ വെള്ളം കൊടുക്കൽ പുതിയൊരു ഡാം കെട്ടി അതുവഴിയായാലെന്താണു കുഴപ്പം?

Appu Adyakshari said...

ഗൂഗിള്‍ പ്രേതം ഇവിടെയും ബാധിച്ചൊ !!

Ashly said...

എനിയ്ക് തോനുനത് പെര്‍മിഷന്‍ മാറ്റി കളിച്ചത് ഗൂഗിള്‍ ചേട്ടന് പിടിച്ചു കാണൂല്ല എന്നാ

Ashly said...

അനില്‍, എതിര്‍പ്പ് പുതിയ ഡാമിനെ കുറിച്ച് അല്ലാ എന്ന് തോനുന്നു. 999 years കരാര്‍ ആണ് പ്രശനം, പുതിയ ഡാം വന്നാല്‍, പഴയ കരാര്‍ നിലനികില്ല. പുതിയ ഡാമിന് ആരും 999 year കരാര്‍ കൊടുക്കില്ലാ എന്ന് അവര്‍ക്ക് അറിയാം. they are thinking in long range. അടുത്ത 786 കൊല്ലം വെള്ളം കിട്ടുനത്‌ ഗ്യരന്ടീ ആകാന്‍ ആണ് പുതിയ ഡാം എത്രിക്കുനത്.

പിന്നെ, ഭൂകമ്പം - ഞാന്‍ തപ്പിയപ്പോള്‍ ആ ഒരു സാധിയത വളരെ കുറവാ എന്നാ കണ്ടത്, in most of the Govt and other Sci sites. Anyway, കൂടുതല്‍ തപ്പാം. ഒരു ആധികാരികം ആയ report കിട്ടിയാല്‍ പകുതി രക്ഷപെട്ടു.

മെറ്റീരിയത്സ് used : - അതും സ്ട്രോങ്ങ്‌ ആണ്, എളുപ്പം അലിയൂലാ എന്നാ ഫസ്റ്റ് റൌണ്ട് തപ്പലില്‍ മനസിലായത്. ബാകി കൂടെ നോക്കട്ടെ.

വരും കാലത്ത് വെള്ളം ഒരു വളരെ വിലപിടിപ്പുള്ള സാധനം ആയി മാറും, നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടി നാം ഈ കരാര്‍ പോളിച്ചേ പറ്റൂ.

Ashly said...

Got few good points :

1. Another Dam in AUS, which was built in similar period, similar technology was replaced later.
see http://en.wikipedia.org/wiki/Victoria_Dam_%28Perth%29

2. When a dam is broken, they calculate the amount of water in terms of probable maximum flood (PMF). Mullaperiyar will generate 6003 cumecs, while Idukki can take only 5100 cumecs. --> But, as i told earlier, all this 6003 will not reach Idukki, still this is a GOOD point for us.

More to come... :D

Ashly said...

Daaammm good DAM VDO.....

chk this !!!

http://keralacm.gov.in/videos/mullaperiyarissue/mullapperiyarissue.swf

Thanks to Kerala GOVT !!!

http://keralacm.gov.in/videos/mullaperiyarissue/mullapperiyarissue.swf

അനില്‍@ബ്ലൊഗ് said...

ക്യാപ്റ്റാ,
ഭൂകമ്പസാദ്ധ്യത കൂടിയ മേഖലയാണെന്നാണ് നമ്മുടെ വിദഗ്ധന്മാരുടെ അഭിപ്രായം. അത് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു (വൈകിയാ കൊടുത്തതെന്നൊക്കെ പറയുന്നുണ്ട്).
മെറ്റീരിയത്സ് അത്ര സ്ടോങ് ഒന്നും ആവാനിടയില്ല. കല്ലുകള്‍ക്കിടയില്‍ രാസപ്രവത്തനത്താല്‍ രൂപപ്പെട്ട കാര്‍ബണേറ്റ് പാക്കിങ് ആണെന്നാണ് എന്റെ ധാരണ.അപ്പുമാഷ്ക്ക് ചിലപ്പോള്‍ അറിയുമായിരിക്കും. (ചുണ്ണാമ്പും വിനാഗിരിയും ചേര്‍ന്നാല്‍ ഉണ്ടാവുന്ന കാത്സിയത്തിന്റെ കാര്‍ബണേറ്റ് ഫോമാണ് ഈ കല്ലുകളെ ഉറപ്പിച്ച് നിര്‍ത്തുന്നതെന്നാണ് ഞാന്‍ ഊഹിക്കുന്നത്). സോലുബിലിറ്റി കുറവാണെങ്കിലും ഇന്‍സോലുബിള്‍ അല്ലല്ലോ.

Calvin H said...

തൽക്കാലം ട്രാക്കുന്നു.. ഒന്നു റിസർച്ചിയിട്ട് ബാക്കി പറയാം